വായ്‌പാ നിഷേധം:ഗൃഹനാഥന്റെ ആത്മഹത്യസമഗ്രഅന്വേഷണം നടത്തണം;ഉല്ലാസ് കോവൂർ

Advertisement

ശൂരനാട്: ആനയടി അനുഭവനത്തിൽ മനോഹരൻ പിള്ള നഴ്സിംഗ് വിദ്യാർത്ഥിനിയായ മകൾക്ക് ബാങ്ക് വിദ്യാഭ്യാസ വായ്‌പ നിഷേധിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ
സമഗ്ര അന്വേഷണം നടത്തണമെന്ന് ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ വായ്‌പ്പകൾക്ക് സിബിൽ സ്കോർ പരിഗണിക്കപ്പെടേണ്ടതില്ലെന്ന ചട്ടം നിലനിൽക്കെ
നഴ്സിംഗ് വിദ്യാർഥിനിക്ക് ചക്കുവള്ളിയിലെ
ദേശസാൽകൃത ബാങ്ക് വിദ്യാഭ്യാസ വായ്‌പ്പ നിഷേധിച്ചത് പ്രതിഷേധാർഹമാണെന്നും, ബാങ്കുകൾ പലവിധ കാരണങ്ങൾ പറഞ്ഞ് വിദ്യാഭ്യാസ വായ്‌പ്പകൾ നിഷേധിക്കുന്നത് നിത്യസംഭവങ്ങളായിരിക്കുകയാണെന്നും ഉല്ലാസ് കോവൂർ പറഞ്ഞു.

ആനയടിലെ മരണപ്പെട്ട മനോഹരൻ പിള്ളയുടെ ഭവനം ആർ എസ്‌ പി നേതാക്കളായ ബാബു ഹനീഫ, ഷാജു പുതുപ്പള്ളി, മുൻഷീർ ബഷീർ, സി കൊച്ചു കുഞ്ഞ്, പ്രമോദ്, സുരേന്ദ്രൻ പാറക്കടവ്, സദാശിവൻ,മോഹനൻ പിള്ള തുടങ്ങിയവരും സന്ദർശിച്ചു.