മുഴങ്ങോടി കല്ലിക്കോട്ട് ദിൽസാദ് ദുബായിൽ റാസ് അൽ ഖൈമയിൽ നിര്യാതനായി

Advertisement

കരുനാഗപ്പള്ളി. തൊടിയൂർ മുഴങ്ങോടി കല്ലിക്കോട്ട് വീട്ടിൽ ദിൽസാദ് (46) ദുബായിൽ റാസ് അൽ ഖൈമയിൽ നിര്യാതനായി. ക്രിക്കറ്റ് കളിക്കുന്നതിന്റെ ഇടയിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു, ഉടൻ തന്നെ റാസ് അൽ ഖൈമ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം റാസ് അൽ ഖൈമ ഹോസ്പിറ്റൽ മോർച്ചറിയിൽ ആണ്. എത്രയും വേഗം മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുന്നു എന്ന് ബന്ധുക്കൾ അറിയിച്ചു.റിട്ടയർഡ് അദ്ധ്യാപകൻ അബ്ദുൽ ലത്തീഫിന്റെയും ആബിദയുടെയും മകനായ ദില്‍സാദ് യൂണിയൻ സിമന്റസിൽ ഫിനാൻസ് മാനേജർ ആണ്. ഭാര്യ.ഡോ. ആബി , മക്കൾ ആസിഫ് അഹമദ്, അമൻ അഹമദ്, ഡാനി ദുആ ദിൽസാദ്.