കൊല്ലം. അച്ചൻ കോവിൽ ഉൾവനത്തിൽ കുടുങ്ങിയ ക്ലാപ്പനയിലെ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയെങ്കിലും ഇത്തരം സംഭവങ്ങൾ അധികൃതരുടെ കരുതലില്ലായ്മ മൂലമാണെന്ന് ആക്ഷേപം. രക്ഷാപ്രവർത്തനം വിജയമെന്ന് അധികൃതർ പറയുമ്പോൾ പത്തുമണിക്കൂറോളം രക്ഷിതാക്കളും സ്കൂൾ അധികൃതരും അനുഭവിച്ച മാനസിക സമ്മർദ്ദം ഭീകരമായിരുന്നു. കരുനാഗപ്പള്ളി ക്ലാപ്പന ഷണ്മുഖ വിലാസംസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ആണ് കുടുങ്ങിയത്
യുടൂബിലും മറ്റും കാണുന്ന കാനന കഥകൾ കണ്ട് ത്രില്ലടിച്ചാണ് പലരും കാടുകയറുന്നത്. പക്ഷേ വനത്തിലെ അപകടങ്ങളെപ്പറ്റി ഇവർ ബോധവാന്മാരല്ല. വനത്തിൽ പ്രതികൂല കാലാവസ്ഥ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക പെട്ടെന്ന് പരിഹാരം കണ്ടെത്താനാവില്ല.
അച്ചൻകോവിലിൽ 27 വിദ്യാർത്ഥികളെയും 2 അധ്യാപകരയും കാണാതായ സംഭവം പരക്കെ ആശങ്കയായിരുന്നു. വന്യമൃഗങ്ങൾ സ്വൈര വിഹാരം നടത്തുന്ന കാട്ടിലാണ് കുട്ടികൾ കുടുങ്ങിയത്. ഉൾവനത്തിലേക്ക് വിദ്യാർത്ഥികൾ ട്രക്കിങ്ങിന് പോയത് വനപാലകർ ഇല്ലാതെയാണ്.
ഒപ്പം ഉണ്ടായിരുന്നത് കുംഭാവുരുട്ടി ഇക്കോ ടൂറിസം കേന്ദ്രത്തിലെ രണ്ട് ഗൈഡുമാർ മാത്രം.
സംഘത്തിൽ പെൺകുട്ടികൾ ഉണ്ടായിരുന്നിട്ടും വനിതാ ജീവനക്കാരെ അയച്ചില്ല എന്ന് ആക്ഷേപമുണ്ട്.
ഉൾവനത്തിലൂടെയുള്ള അഡ്വഞ്ചർ ട്രക്കിംഗ് ആരംഭിച്ചത് രാവിലെ 9 മണിയോടെയാണ്.
ഗൈഡുകൾ വീട്ടിലെത്താൻ വൈകിയതോടെ ബന്ധുക്കൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു
കല്ലാർ, കാനയാർ റേഞ്ചുകളിൽ നിന്ന് കൂടുതൽ വനപാലകൻ എത്തിയാണ് കുട്ടികളെ കണ്ടെത്തിയത്
എല്ലാവരെയും രക്ഷപ്പെടുത്തി. ഒഴിവായത് പത്തുമണിക്കൂർ നീണ്ട ആശങ്ക.
ഉൾവനത്തിൽ അകപ്പെട്ട കുട്ടികളെ കോട്ടവാസൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ എത്തിച്ചു.ആദ്യ സംഘം എത്തിയത് പുലർച്ചെ 3.10 ന് . ആദ്യ സംഘത്തിൽ ഉണ്ടായിരുന്നത് അഞ്ചുപേർ. ബാക്കിയുള്ളവരെയും താഴേക്ക് കൊണ്ടുവരുന്നു
പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നുള്ള സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു രക്ഷപ്പെടുത്തിയവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ല . നിർജലീകരണം മാത്രമാണ് കുട്ടികൾക്ക് നിലവിലുള്ള ആരോഗ്യപ്രശ്നം
ഇവർക്ക് കോട്ടവാസലിൽ വെച്ച് തന്നെ ചികിത്സ ലഭ്യമാക്കി.