കൊല്ലം. പുനലൂരിൽ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ . മലപ്പുറം വെള്ളയൂർ സ്വദേശി 35 വയസുള്ള മുഹമ്മദ് റംഷാദാണ് പിടിയിലായത്. പുനലൂർ വെഞ്ചേമ്പ് സലഫി ജമാഅത്ത് പള്ളിയിലെ മദ്രസാ അധ്യാപകനാണ്. 2022 മുതൽ കഴിഞ്ഞ മാസം വരെ പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. മലപ്പുറത്ത് ഒളിവിൽ കഴിയവേ പുനലൂർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.. ഇന്ന് കോടതിയിൽ ഹാജരാക്കും