കൊല്ലം. ആശ്രാമം മൈതാനത്ത് നടക്കാന്‍ ഇറങ്ങിയ ആളെ ഭീഷണിപ്പെടുത്തി പണം അപഹരിച്ച പ്രതി പിടിയിലായി. അയത്തില്‍ വടക്കേവിള ഫാത്തിമ മന്‍സിലില്‍ സെയ്ദാലി(24) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 29 ന് രാത്രി എട്ട് മണിയോടെ ആശ്രമം മൈതാനത്ത് നടക്കാന്‍ ഇറങ്ങിയ ആളെ സെയ്ദാലി ഉള്‍പ്പെട്ട മൂവര്‍ സംഘം തടഞ്ഞ് നിര്‍ത്തി പണം ആവശ്യപ്പെട്ടു. കൈവശം പണമില്ലായെന്ന് അറിയിച്ചതോടെ ഭീഷണിപ്പെടുത്തുകയും ഓണ്‍ലൈന്‍ ആയി പേടിഎം വഴി പ്രതിയുടെ യു.പി.ഐ നമ്പറിലേക്ക് 3000 രൂപ അയപ്പിച്ചു. തുടര്‍ന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ വിഷ്ണു, ഷബ്ന, സി.പി.ഒ മാരായ അനു, സുനീഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.