കരുനാഗപ്പള്ളി: തെരുവ് നായയുടെ കടിയേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ആൾ മരണപ്പെട്ടു. കുലശേഖരപുരം ആദിനാട് വടക്ക് സന്തോഷ് ഭവനത്തിൽ സന്തോഷ് (കുട്ടൻ 57) മരണപെട്ടത്
കഴിഞ്ഞ നവംബർ എട്ടിന് രാവിലെയാണ് കൊച്ചു മാം മൂടിന് വടക്കുവശം വെച്ച് സന്തോഷ് ഉൾപ്പെടെ ആറുപേരെ തെരുവ് നായ കടിച്ചത്.
പ്രഭാതസവാരിക്കിറങ്ങിയ സന്തോഷിന് നേരെ തെരുവുനായ ചടിവീഴുകയായിരുന്നു.
മുക്കിനാണ് കടിയേറ്റത്
എല്ലാവരും പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിരുന്നു. ഇതിൽ സന്തോഷിന്
മാത്രമാണ് പേവിഷബാധ സ്ഥിതികരിച്ചത്. സന്തോഷിനെ കൊല്ലത്തെ സ്വകാരു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടു ദിവസം മുമ്പ് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുക ആയിരുന്നു. ദാരു സന്ധ്യ. മക്കൾ സനീഷ് കുമാർ, സ്നേഹ മരുമക്കൾ, രമ്യ സനീഷ്, ആനന്ദ്. മൃതദേഹം അടക്കം ചെയ്തു.