ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു

Advertisement

പുനലൂര്‍: പുനലൂരില്‍ ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ വെഞ്ചേമ്പ് മദ്രസയിലെ അധ്യാപകനായി ജോലി ചെയ്ത മലപ്പുറം വെള്ളയൂര്‍ സ്വദേശി മുഹമ്മദ് റംഷാദ് ആണ് പിടിയിലായത്.
മദ്രസയില്‍ പഠിക്കാനായി എത്തിയ ഏഴു വയസ്സുകാരിയെ ഒരു വര്‍ഷമായി പല സമയങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ ബന്ധുക്കള്‍ പുനലൂര്‍ പോലീസില്‍ നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ മുഹമ്മദ് റംഷാദ് ഒളിവില്‍ പോയി. തുടര്‍ന്ന് മലപ്പുറത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement