പൊതു പ്രവത്തകർക്ക് തഴവാ കനകൻ എക്കാലത്തേയും മാതൃക

Advertisement

തഴവാ കനകനെ ശേഷ്ഠ പുരസ്കാരവും, പൊന്നാടയും നൽകി ആദരിച്ചു

കരുനാഗപ്പള്ളി. എക്കാലത്തേയും പൊതു പ്രവത്തകർക്ക് തഴവാ കനകൻ മാതൃക ആണെന്നും പൊതുരംഗത്ത് നിസ്വാര്‍ത്ഥമായ പ്രവത്തനങ്ങൾ കാഴ്ചവച്ച വ്യക്തിയാണെന്നും കാര്‍ഷിക കടാശ്വാസ സമിതി അംഗം കെ ജി രവി പറഞ്ഞു. രാഷ്ട്രിയ സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന തഴവാ കനകനെ തഴവാ പഞ്ചായത്ത് പൗരസമിതിയുടെ നേതൃത്വത്തിൽ ശേഷ്ഠ പുരസ്കാരവും, പൊന്നാടയും നൽകി ആദരിക്കുകയായിരുന്നു അദ്ദേഹം.

‘ ആൾ ഇന്ത്യ റേഡിയോ ആർട്ടിസ്റ്റ്, പ്രമുഖ നാടക ങ്ങളിലെ അഭിനയതാവ്, ദീർഘകാലം തഴവാ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ സെക്രട്ടറി, 15 വർഷക്കാലം ഗ്രാമ പഞ്ചായത്ത് അംഗം ദീർഘകാലം മാതൃഭുമി പത്രത്തിൻ്റെ ലേഖകൻ, ദീർലകാലം തഴവാശ്രീ കൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക കമ്മറ്റി സെക്രട്ടറി, തഴവാ GGHS ലെ മുൻ PTAപ്രസിഡൻറ്, മികച്ച പാരലല്‍ കോളജ് അദ്ധ്യാപകർ, ദീർഘകാലം KSU വിൻ്റെ താലുക്ക് സെക്രട്ടറി, തഴവാ സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോഡ് അംഗം, ദീർഘകാലം SN യുത്ത് മൂവ്മെൻറ് സെക്രട്ടറി ബസ്സ് പാസഞ്ചേഴ്സ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി ,ദീർഘകാലം തഴവായിലെ INTUC സെക്രട്ടറി എന്നിനിലകളില്‍ അദ്ദേഹം പൊതുജനസേവനം നടത്തി.

പൗരസമിതി പ്രസിഡൻ്റ് അഡ്വ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു, രക്ഷാധികാരി കൈതവനത്തറ ശങ്കരൻ കുട്ടി പൊന്നാട അണിയിച്ച് ആദരിച്ചു, പൗരസമിതി സെക്രട്ടറി ഖാലുദ്ദീൻ പുയപ്പള്ളി സ്വാഗതം ആശംസിച്ചു ,പൗരസമിതി പിആര്‍ഒ ജോൺ ,മുഹമ്മദ് ഷാ, തഴവശിവജി, ശിവപ്രസാദ്, തഴവ ബഷിർ ,കൈരളി ശങ്കരൻ കുട്ടി, സക്കറിയ,, തുടങ്ങിയവർ ചടങ്ങിന് ആ ശംസകൾ നേർന്നു, പൗരസമിതി ട്രഷറർ മുഹമ്മദ് ഷാ കൃതജ്ഞതയും രേഖപ്പെടുത്തി

Advertisement