12വയസുകാരിയെ ബലാല്‍സംഗം ചെയ്തകേസില്‍ ശൂരനാട് തെക്ക് സ്വദേശി മല്‍സ്യക്കച്ചവടക്കാരന് തടവും പിഴയും

Advertisement

ശൂരനാട് തെക്ക്. സ്വദേശിനിയായ 12വയസുകാരിയെ ബലാല്‍സംഗം ചെയ്തകേസില്‍ ശൂരനാട് തെക്ക് തൃക്കുന്നപ്പുഴതെക്ക് ബിജുഭവനത്തില്‍ ബിജു(43)വിന് എട്ടരവര്‍ഷം കഠിനതടവും 40000 രൂപ പിഴയും വിധിച്ചു സ്‌പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി എഫ് മിനിമോള്‍ ആണ് ശിക്ഷ വിധിച്ചത്. മല്‍സ്യക്കച്ചവടക്കാരനായ പ്രതി അതിജീവിതയുടെ വീട്ടില്‍ആരുമില്ലാത്ത അവസരത്തില്‍ കടന്നുകയറിയാണ് അക്രമം കാട്ടിയത്.പട്ടികജാതി വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ വകുപ്പു പ്രകാരവും പോക്‌സോ വകുപ്പുപ്രകാരവും
കേസ് എടുത്തിരുന്നു. പ്രോസിക്യൂഷന് വേണ്ടിസ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ എന്‍ സി പ്രേംചന്ദ്രന്‍ ഹാജരായി. ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാര്‍ ആണ് കേസ് അന്വേഷിച്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്.

Advertisement