ശാസ്താംകോട്ട:ഭരണിക്കാവ് ടൗണിൽ കൊട്ടാരക്കര – അടൂർ റോഡിൽ പ്രവർത്തിക്കുന്ന ബേക്കറിയുടെ പൂട്ട് തകർത്ത് പണവും സാധനങ്ങളും കവർന്നയാൾ പിടിയിൽ.ശൂരനാട് തെക്ക് ഇഞ്ചക്കാട് കക്കാക്കുന്ന് കാർത്തികാ ഭവനത്തിൽ മത്തിക്കണ്ണൻ എന്ന് വിളിക്കുന്ന ശ്രീജിത്ത് (21) ആണ് പിടിയിലായത്.ഈ മാസം നാലിന് പുലർച്ചെയാണ് മോഷണം നടന്നത്.കടയുടെ പൂട്ട് തകർത്ത് അകത്തു കടന്ന ഇയ്യാൾ മേശയിൽ ഉണ്ടായിരുന്ന പതിനായിരം രൂപയും ബേക്കറി സാധനങ്ങളും കവരുകയായിരുന്നു.പിറ്റേ ദിവസം രാവിലെയാണ് മോഷണം ഉടമയുടെ ശ്രദ്ധയിൽപ്പെട്ടത്.നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെയും മൊബൈൽ കാളുകളുടെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തതായും കഴിഞ്ഞ ഒന്നര മാസത്തിനിടെ ഭരണിക്കാവിൽ മോഷണം നടത്തിയ മൂന്നാമത്തെ പ്രതിയാണ് ഇയ്യാളെന്നും എസ്.ഐ ഷാനവാസ് പറഞ്ഞു.