മയ്യത്തുംകര വാർഡിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച രണ്ട് പ്രതികൾ അറസ്റ്റിൽ

Advertisement

ശാസ്താംകോട്ട: പോരുവഴി പഞ്ചായത്തിലെ മയ്യത്തുംകര വാർഡിൽ ഡിസംബർ 12 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച രണ്ട് പ്രതികൾ അറസ്റ്റിൽ.പോരുവഴി പനപ്പെട്ടി പുതുവെള്ളമുക്കിൽ അഫ്സൽ മൻസിലിൽ അഫ്സൽ (29),കമ്പലടി ചാണായിക്കുന്നം ക്ഷേത്രത്തിനു സമീപം കിണറുവിള പുത്തൻ വീട്ടിൽ മുഹമ്മദ് ഷാൻ എന്നിവരാണ് പിടിയിലായത്.ഈ മാസം മൂന്നിന് അർദ്ധരാത്രിയിൽ കമ്പലടി കാഞ്ഞിരത്തു വടക്ക്,പ്ലാമൂട് എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന ബോർഡുകളാണ്
അർദ്ധരാത്രിയിൽ ബൈക്കിലെത്തി
നശിപ്പിച്ചത്.സംഭവം നടന്നത് രാത്രിയിൽ ആയതിനാൽ പ്രതികളെ കണ്ടെത്തുക പോലീസിന് ബുദ്ധിമുട്ടായിരുന്നു.രണ്ട് രാഷ്ട്രീയ പാർട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശൂരനാട് പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.ഇവരുടെ ഫോണുകളും ബൈക്കും പോലീസ് പിടിച്ചെടുത്തു.കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോൺ,എസ്.ഐ ദീപു പിള്ള എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പിടികൂടിയത്.

Advertisement