കാപ്പ നിയമ പ്രകാരം തടങ്കലിലാക്കി

Advertisement

കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. കൊല്ലം, മങ്ങാട്, ചാത്തിനാംകുളം, നെടിയത്ത് കിഴക്കതില്‍ കുമാരി മന്ദിരം വീട്ടില്‍ നിന്നും അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തൃക്കടവൂര്‍ മുരുന്തല്‍ കുമാരി മന്ദിരം വീട്ടില്‍ വാടകയ്ക്ക് താമസിച്ച് വരുന്ന ബിനു(44) ആണ് കാപ്പാ നിയമപ്രകാരം തടവിലായത്. 2019 മുതല്‍ അഞ്ച് ക്രിമിനല്‍ കേസുകളിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്.
ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ദേവിദാസ് ആണ് കരുതല്‍ തടങ്കലിന് ഉത്തരവായത്. അഞ്ചാലുംമൂട് പോലീസ് ഇന്‍സ്‌പെക്ടര്‍ ധര്‍മ്മജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത് കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ഈ വര്‍ഷം കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലേക്ക് അയക്കുന്ന നാല്‍പ്പത്തി നാലാമത്തെ കുറ്റവാളി
യാണ് ബിനുവെന്ന് പോലീസ് പറഞ്ഞു.

Advertisement