പ്രൈവറ്റ് ബസില്‍ മോഷണം; തമിഴ് യുവതി പിടിയില്‍

Advertisement

കൊല്ലം: പ്രൈവറ്റ് ബസിലെ യാത്രക്കാരിയായ സ്ത്രീയുടെ ബാഗില്‍ നിന്നും പണം അടങ്ങിയ പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ് യുവതി പോലീസ് പിടിയിലായി. തമിഴ്‌നാട് തെങ്കാശി സ്വദേശിയായ വാസന്തി(41) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
ബുധനാഴ്ച വൈകിട്ട് 4.30-ഓടെയാണ് സംഭവം. വാളത്തുങ്കല്‍ പോകുന്നതിനായി ചിന്നകട-മയ്യനാട് റൂട്ടില്‍ ഓടുന്ന പ്രൈവറ്റ് ബസില്‍ കയറിയ സ്ത്രീയുടെ വാനിറ്റി ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണ്ണാഭരണങ്ങളും അടങ്ങിയ പേഴ്‌സാണ് യുവതി മോഷ്ടിക്കാന്‍ ശ്രമിച്ചത്. മോഷണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ബസ് ജീവനക്കാരും മറ്റും ചേര്‍ന്ന് ഇവരെ ഈസ്റ്റ് പോലീസിന് കൈമാറുകയായിരുന്നു.