ട്രെയിൻ യാത്ര സമയമാറ്റം യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ

Advertisement

കൊല്ലം :-ട്രെയിൻ ടൈം ടേബിളിൽ വന്ന മാറ്റം യാത്രക്കാർക്ക് ദോഷകരമായി മാറി.പല ട്രെയിനുകളും വഴിയിൽ പിടിച്ചിടുന്നത് പതിവായി മാറിയിക്കുകയാണെന്ന് സതേൺ റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. കന്യാകുമാരി ജയന്തി ജനത എക്സ്പ്രസിന്റെ സമയമാറ്റമാണ് എല്ലാം തകരാറിലാക്കിയതെന്നു പ്രസിഡന്റ്‌ സജീവ് പരിശവിള പറയുന്നു.

.സമയമാറ്റത്തിനെ തിരെ യാത്രക്കാർ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സജീവ് പരിശവിള.ട്രെയിനുകൾ സമയം പാലിച്ചു മുൻഗണന ക്രമത്തിൽ കടത്തിവിടണമെന്നും, അതിന് പറ്റുന്ന വിധത്തിൽ സമയം ക്രമീകരിക്കണമെന്നും. കോട്ടയത്തു നിന്നും കൊല്ലത്തേക്ക് വരുന്ന പാസ്സഞ്ചർ ട്രെയിനു കണക്ഷൻ ആയി പുനലൂരിൽ നിന്ന് നാഗർകോവിലേയ്ക്കുള്ള ട്രെയിൻ സമയം ക്രമീകരിച്ചാൽ യാത്ര വളരെ സൗകര്യപ്രദമാകുമെന്നും പാസ്സഞ്ചർ ട്രെയിനുകളിൽ ജനറൽ കംപ്പാർട്മെന്റുകൾ വർദ്ധിപ്പിക്കണമെന്നും സജീവ് അധികാരികളോട് ആവശ്യപ്പെട്ടു.ഷിജു ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ കൂട്ടായ്മയിൽ അഷ്‌റഫ്‌, പ്രജീഷ് രാമകൃഷ്ണൻ, നിഷാദ് എന്നിവർ പ്രസംഗിച്ചു