കൊല്ലം.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയിലായി. ശക്തികുളങ്ങര, അരവിള പള്ളി തെക്കതില്‍ ബിജു മകന് മനു എന്ന അഖില്‍ (22) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി നവംബര്‍ മാസത്തില്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പിടിച്ചിറക്കി വഴിയില്‍ വെച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ ഇതിന് മുന്‍പും പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കേസ് നിലവിലുണ്ട്. ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ അനൂപ്, എസ്.ഐ ആശ ഐ.വി, പ്രദീപ്, എസ്.സി.പി.ഒ അബു താഹിര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്