മുന്‍വിരോധം നിമിത്തം അയല്‍വാസിയെ മര്‍ദ്ദിച്ച പ്രതി പിടിയില്‍

Advertisement

കൊല്ലം.മുന്‍വിരോധം നിമിത്തം അയല്‍വാസിയേയും സുഹൃത്തിനേയും മര്‍ദ്ദിച്ച പ്രതി പോലീസ് പിടിയിലായി. ശക്തികുളങ്ങര, തുപ്പശ്ശേരി വീട്ടില്‍ ജെറോം മകന്‍ സ്റ്റാലിന്‍ (42) ആണ് ശക്തികുളങ്ങര പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച അഞ്ചാലുമൂട് പോലീസ് സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് സ്റ്റാലിന് സമന്‍സ് നല്‍കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്നതിനായി ഇയാളുടെ അയല്‍വാസിയായ യേശുദാസനും സുഹൃത്തും ഇയാളെ വിളിച്ച് വരുത്തിയിരുന്നു. ഈ വിരോധത്തില്‍ വൈകുന്നേരം 4:30 മണിയോട്കൂടി മുക്കാട് ഓട്ടോ സ്റ്റാന്‍റില്‍ നിന്ന യേശുദാസിനെയും സുഹൃത്തിനെയും ചീത്തവിളിക്കുകയും യേശുദാസിനെ തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. ശക്തികുളങ്ങര പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അനേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ കൊലപാതക കേസ് നിലവിലുള്ളതാണ്. ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ അനൂപ്, എസ്.ഐ ആശ ഐ.വി, പ്രദീപ്, എസ്.സി.പി.ഒ അബു താഹിര്‍, ബിജു സിപിഒ അനില്‍കുമാര്‍, രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.