മൊബൈൽ ഫോൺ അഡിക്ഷനും കുട്ടികളും സെമിനാര്‍

Advertisement

വിദ്യാഭ്യാസ ശാക്തീകരണത്തിൽ പുസ്തകരഹിത വിദ്യാഭ്യാസ മാതൃകയുമായി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ

ശാസ്താം കോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ കുട്ടികളുടെ മാനസികവളർച്ചയും ഏകാഗ്രതയും വളർത്തുന്നതിനായും മൊബൈൽ ഫോൺ അഡിക്ഷൻ കുട്ടികളെ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കുന്നു എന്ന് തിരിച്ചറിയിക്കുന്നതിനുമായി Student Empowerment Program സംഘടിപ്പിച്ചു. രണ്ടു സെക്ഷനുകളായി നടത്തിയ ക്ലാസ്സുകളിൽ കാഞ്ഞിരപ്പള്ളി സെന്റ്. ഡോമിനിക് കോളേജ് പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫ്,മിസ്റ്റർ.അഭിലാഷ് ജോസഫ്, മിസ്റ്റർ. സ്റ്റാൻലി എന്നിവർ ക്ലാസുകൾ നയിച്ചു. കുട്ടികളുടെ ശാക്തീകരണ ക്ലാസ്സുകളുടെ ഭാഗമായി പുസ്തകങ്ങളും ബാഗും ഒഴിവാക്കികൊണ്ടുള്ള വിദ്യാഭ്യാസ മാതൃകയുംഇന്ന് വിജയകരമായി പരീക്ഷിക്കപ്പെട്ടു. ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം കുട്ടികളുടെ മാനസിക സർഗ്ഗാത്മക ശേഷികളുടെ വികസനോനമുഖ മാതൃകകളുടെ തുടർച്ചയായാണ് സ്കൂളിലെ ഈ പുസ്തകരഹിത വിദ്യാഭ്യാസ മാതൃകയെന്ന് സ്കൂൾ ഡയറക്ടർ ഫാദർ ഡോ. എബ്രഹാം തലോത്തിൽ അഭിപ്രായപ്പെട്ടു.

Advertisement