ക്ഷേത്രഭൂമിയിലെ നവകേരള സദസ്സ്: സർക്കാർ നടപടി പിൻവലിക്കണമെന്ന് യൂത്ത്കോൺഗ്രസ്

Advertisement

ശാസ്താംകോട്ട: വൃശ്ചികോത്സവത്തിനിടെ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര ഭൂമിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് വേദിയൊരുക്കുന്നത് പ്രതിഷേധാർഹമെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് അനുതാജ്.എല്ലാ വിഭാഗം ജനങ്ങളെയും വെല്ലുവിളിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്.ക്ഷേത്ര ഭൂമിയിൽ സദസ്സ് സംഘടിപ്പിക്കുന്നതിൽ ക്ഷേത്ര ഉപദേശക സമിതിയും വിവിധ സംഘടനകളും എതിർപ്പ് രേഖപ്പെടുത്തിയിട്ടും അതൊന്നും പരിഗണിക്കാതെ മുന്നോട്ടു പോകുന്ന നടപടി അംഗീകരിക്കുവാൻ കഴിയുന്നതല്ല.ജനങ്ങളിൽ നിന്ന് അകന്നു പോയ സർക്കാർ മുഖം രക്ഷിക്കുവാനുള്ള വെപ്രാളമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഇതിന്
ഉദ്യോഗസ്ഥർക്ക് പോലും കൂട്ടുനിൽക്കേണ്ടി വരുന്നു. ജനങ്ങളുടെ എതിർപ്പ് മാനിച്ച് വേദി മാറ്റിയില്ലെങ്കിൽ കടുത്ത പ്രതിഷേധം നടത്തുമെന്നും അനുതാജ് അറിയിച്ചു.

Advertisement