മുന്‍ വിരോധം; യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

Advertisement

കൊല്ലം: മുന്‍ വിരോധം നിമിത്തം യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. മുക്കം, ഓശാനാ നഗറില്‍ ഷിഹാബ് (38) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. മുക്കം, കുന്നത്ത് തൊടിയില്‍ വീട്ടില്‍ സമന്‍-നെയാണ് ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. സമനും ഷിഹാബിന്റെ ബന്ധുക്കളുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ വഴക്കിന്റെ വിരോധത്തില്‍ ബുധനാഴ്ച വൈകിട്ട് 7 മണിയോടെ മുക്കം ബസ് സ്റ്റോപ്പിന് സമീപത്ത് നില്‍ക്കുകയായിരുന്ന സമനെ പ്രതിയായ ഷിഹാബ് വയറ്റില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഇരവിപുരം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍
കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.