കൊല്ലം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം. പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നഗരത്തില്‍ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ വിവേക് കുമാര്‍ അറിയിച്ചു.
നാളെ ഉച്ചയ്ക്ക് 12ന് ശേഷം താലൂക്ക് ജംഗ്ഷനില്‍ നിന്നും ലിങ്ക് റോഡ് ഭാഗത്തേക്കും ക്രൈം ബ്രാഞ്ച് ജംഗ്ഷനില്‍ നിന്നും ലിങ്ക് റോഡ് ഭാഗത്തേക്കും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വള്ളംകളി കാണുവാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ ആശ്രാമം മൈതാനത്തിന്റെ കിഴക്ക് ഭാഗത്ത് പാര്‍ക്ക് ചെയ്യേണ്ടതാണെന്നുമാണ് നിര്‍ദ്ദേശമുള്ളത്.