ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്, പ്രതികളെ ഇന്ന് ചാത്തന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും

Advertisement

കൊല്ലം.ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെ ഇന്ന് ചാത്തന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളുടെ വിശദമായ മൊഴി കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ റൂറൽ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എം എം ജോസ് നേരിട്ടാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. കേസിൽ പ്രതികളെ സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചുവെന്നാണ് സൂചന. .പ്രതികൾക്ക് നേരെ പ്രതിഷേധത്തിനുള്ള സാധ്യത ഉണ്ടാകാമെന്ന വിവരത്തിൻ്റ അടിസ്ഥാനത്തിലാണ് കനത്ത പോലീസ് വിന്യാസവും ക്രമീകരിച്ചിട്ടുണ്ട് .