കൊല്ലം: തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി കൊണ്ടുവരുന്ന കാനം രാജേന്ദ്രന്റെ ഭൗതികദേഹം ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വിവിധ മണ്ഡലങ്ങളില്‍ നിന്ന് അന്തിമോപചാരമര്‍പ്പിക്കാനെത്തുന്നവര്‍ക്കായി ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൈകിട്ട് നാലിന് നിലമേല്‍ (കടയ്ക്കല്‍, പരവൂര്‍ മണ്ഡലം കമ്മിറ്റികള്‍, നിലമേല്‍ ലോക്കല്‍ കമ്മിറ്റി). 4.30ന് ചടയമംഗലം (ചടയമംഗലം, ചാത്തന്നൂര്‍ എംസികള്‍), അഞ്ചിന് ആയൂര്‍ (അഞ്ചല്‍, പുനലൂര്‍ എംസികള്‍), 5.30ന് കൊട്ടാരക്കര (കൊട്ടാരക്കര, നെടുവത്തൂര്‍, പത്തനാപുരം, കുന്നിക്കോട്, കരുനാഗപ്പള്ളി, ഓച്ചിറ, കുന്നത്തൂര്‍, ശൂരനാട്, കൊല്ലം ഈസ്റ്റ്, കൊല്ലം, മുഖത്തല, കുണ്ടറ, ചവറ, അഞ്ചാലുംമൂട് എംസികള്‍). ക്രമീകരണം കൃത്യമായി പാലിക്കണമെന്ന് ജില്ലാസെക്രട്ടറി പിഎസ് സുപാല്‍ അഭ്യര്‍ത്ഥിച്ചു.