കൊല്ലം. പ്രസിഡന്റ്സ് ട്രോഫി സിബിഎൽ മത്സരത്തിൽ പള്ളാതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വിയപുരം ചുണ്ടന്
ഒമ്പതാമത് കൊല്ലം പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിൽ പള്ളാതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന് കിരീടം. എൻ.കെ. പ്രേമചന്ദ്രൻ എം.പി. ജലോത്സവം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എയർഫോഴ്സ് സതേൺ എയർ കമാൻഡിങ് ഇൻചീഫ് എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ ജലോത്സവം ഫ്ലാഗ് ഓഫ് ചെയ്തു.
എയർഫോഴ്സിന്റെ 4 ഹെലികോപ്റ്ററുകൾ അഷ്ടമുടിക്കായലിനു മുകളിൽ പറന്ന് അഭ്യാസപ്രകടനം നടത്തി.
