പാതയോരത്തെ മൂടിയില്ലാത്ത ഓടയിൽ വീണ് നാടൻപാട്ട് കലാകാരന് പരിക്ക്

Advertisement

കുന്നത്തൂർ: വീട്ടിലേക്ക് നടന്നു പോകവേ പാതയോരത്തെ മൂടിയില്ലാത്ത ഓടയിൽ വീണ് യുവാവിന് പരിക്കേറ്റു.കുന്നത്തൂർ കിഴക്ക് വിശാഖം വീട്ടിൽ നാടൻപാട്ട് കലാകാരനായ വിശാഖ് വിശ്വംഭരൻ(33) നാണ് പരിക്കേറ്റത്.വീഴ്ചയുടെ ആഘാതത്തിൽ വലത് കാൽമുട്ടിനു താഴെ പരിക്കേറ്റു.നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് രക്ഷപ്പെടുത്തിയത്.പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.നെടിയവിള – ഏഴാംമൈൽ റോഡിൽ പനന്തോപ്പ് വളവിനു സമീപം ശനി രാത്രി ഒൻപതിനായിരുന്നു അപകടം സംഭവിച്ചത്

Advertisement