പുലിക്കുളം കോളനിയിലെ പോലീസ് അതിക്രമം നിയമസഭയിൽ അവതരിപ്പിക്കുമെന്ന് സി ആർ മഹേഷ് എംഎൽഎ

Advertisement

ശൂരനാട് : ശൂരനാട് വടക്ക് പുലിക്കുളം പട്ടികജാതി കോളനിയിലെ പോലീസ് അതിക്രമത്തിന്റെ നൂറാം ദിനത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽപ്പെട്ടവരെ പങ്കെടുപ്പിച്ചു കൊണ്ട് സാമൂഹിക നീതി സംഗമം സംഘടിപ്പിച്ചു.സി.ആർ മഹേഷ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ തിരുവോണത്തിന് പുലർച്ചെ കോളനിയിൽ പോലീസ് നടത്തിയ നരനായാട്ട് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി.സന്തോഷ് പാലത്തുംപാടൻ അധ്യക്ഷത വഹിച്ചു.ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ,ബിജെപി പട്ടികജാതിമോർച്ച ജില്ലാ പ്രസിഡന്റ്
ബബിൽ ദേവ്,കബീർ,ഗോപാലകൃഷ്ണൻ മേലോട്,സുനിൽ.കെ.പാറയിൽ,ചന്ദ്ര ബോസ്,സുഭാഷ് കല്ലട,അനിൽ പൂയപ്പള്ളി,സുഭാഷ് നാഗ,മുരളി നാഗ,ലതികാ ബാലകൃഷ്ണൻ,ശ്രീകല,കോമളൻ, അഭിലാഷ് കുമാർ എന്നിവർ പ്രസംഗിച്ചു.