ഓയൂരിലെ ശ്രദ്ധേയരായ അബിഗേൽ സാറ, ജോനാതൻ സഹോദരങ്ങള്‍ക്ക് അമ്മ മനസ്സ് പുരസ്കാരം നൽകി

Advertisement

കരുനാഗപ്പള്ളി. മനുഷ്യനന്മയിലൂന്നിയുള്ള പ്രവർത്തനങ്ങളാകണം മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ മുഖമുദ്രയെന്നും അമ്മ മനസ്സ് കൂട്ടായ്മയുടെ മാനവ സ്നേഹപരമായ പ്രവർത്തനങ്ങൾ ശ്ലാഖനീയമാണെന്നും സി.ആർ മഹേഷ് എംഎൽഎ അഭിപ്രായപ്പെട്ടു, അമ്മ മനസ്സ് കൂട്ടായ്മയുടെ മൂന്നാമത് വാർഷികവും മനുഷ്യാവകാശ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ചടങ്ങിൽ ആയൂർ വിഷയവുമായി ബന്ധപ്പെട്ട് ശ്രദ്ധേയരായ അബിഗേൽ സാറ, ജോനാതൻ എന്നീ കുട്ടികൾക്ക് അമ്മ മനസ്സ് പുരസ്കാരം നൽകി അനുമോദിച്ചു.

യുണൈറ്റഡ് നേഷൻസ് സസ്റ്റൈനബിൾ മാനേജരായി മലേഷ്യയിൽ ചുമതലയേൽക്കുന്ന കരുനാഗപ്പള്ളി സ്വദേശി ഗൗതം വരദ നാരായണനെയും ചടങ്ങിൽ ആദരിച്ചു.അമ്മ മനസ്സ് ചെയർപേഴ്സൺ മാരിയത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു. എൻ്റെ റേഡിയോ എക്സിക്യൂട്ടിവ് ഡയറക്ടർ അനിൽ മുഹമ്മദ്, ബിന്ദുജയൻ ,എൽ കെ.ശ്രീദേവി, നജീബ് മണ്ണേൽ, രമാഗോപാലകൃഷ്ണൻ ,ആർ.സന ജനൻ,മുനമ്പത്ത് ഷിഹാബ്, എന്നിവർ സംസാരിച്ചു. ശകുന്തള അമ്മ വീട് റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹിക്കായ ബീന ടീച്ചർ, രാധാമണി ടീച്ചർ ഗീതാ പാവുമ്പ, രമാ പാവുമ്പ, ശാന്ത, വിജയലക്ഷ്മി, സുനി, ഉഷാ, ജുനൂത, മഞ്ചു പ്രീത, സരിതാ ബിജു, സനു ജാ, ഷീലാ സരസൻ, റഷീദാ, നദീറാ കാട്ടിൽ,ഹസീന, ലേഖ, മോളി, ലാല, അംബികാ ,ഗീതതുടങ്ങിയവർ റിപ്പോർട്ടിൻമേൽ ചർച്ച നടത്തി നൂറ് കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റും സമ്മേളനത്തിൻ്റെ ഭാഗമായ് വിതരണം ചെയ്തു.

Advertisement