വിവാദങ്ങൾക്കിടെ കുന്നത്തൂർ,ചടയമംഗലം നിയോജക മണ്ഡലങ്ങളിൽ ക്ഷേത്ര മൈതാനിയിൽ നവകേരളസദസിന് അനുമതി

Advertisement

ശാസ്താംകോട്ട:വിവാദങ്ങൾക്കിടെ കുന്നത്തൂർ,ചടയമംഗലം നിയോജക മണ്ഡലങ്ങളിൽ ക്ഷേത്ര മൈതാനിയിൽ നവകേരള സദസിന്റെ വേദി ഒരുക്കാൻ ദേവസ്വം ബോർഡിന്റെ അനുമതി.കുന്നത്തൂരി ചക്കുവള്ളി ക്ഷേത്ര മൈതാനം,
ചടയമംഗലത്ത് കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനം എന്നിവിടങ്ങളിലാണ് പരിപാടി നടക്കുന്നത്.ജില്ലയിൽ ഈ രണ്ടു സ്ഥലങ്ങളിലാണ് ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള സ്ഥലത്ത് നവകേരള സദസിന് വേദി ഒരുങ്ങുന്നത്.ഡിസംബർ 18ന് വൈകിട്ട്
6 മണിക്കാണ് ചക്കുവള്ളിയിൽ നവകേരള സദസ് നടക്കുന്നത്.കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗമാാണ് ചക്കുവള്ളി ക്ഷേത്ര മൈതാനം നവകേരള സദസിന്റെ വേദി ഒരുക്കാൻ അനുമതി നൽകിയത്.ചക്കുവള്ളി സ്കൂൾ മൈതാനം എന്ന നിലയിലാണ് അനുമതി.ചക്കുവള്ളിയിലെ ക്ഷേത്ര ഗ്രൗണ്ടിൽ നവകേരള സദസിന് വേദി ഒരുക്കുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു.ക്ഷേത്രത്തിലെ വൃശ്ചിക ചിറപ്പ് നടന്നുകൊണ്ടിരിക്കെയും ക്ഷേത്ര ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിട്ടു കൊടുക്കുന്നതിനെതിരെയും ക്ഷേത്ര ഉപദേശക സമിതിയും ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകളും യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി രംഗത്തുണ്ട്. ദേവസ്വം ബോർഡിനും കമ്മീഷണർ, ദേവസ്വം ഓംബുഡ്‌സ്മാൻ അടക്കമുള്ളവർക്കും ഇവർ പരാതി നൽകിയിരുന്നു.ചക്കുവള്ളിയിൽ നവകേരള ബസ്സ് അകത്തേക്ക് കയറാൻ മതിൽ പൊളിക്കാനും സാധ്യതയുണ്ട്.അതിനിടെ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തിന്റെ മൈതാനത്ത് നവകേരള സദസിന് വേദിയൊരുക്കുന്നതിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകൾ കോടതിയെ സമീപിച്ചിട്ടുണ്ട്.

Advertisement