ഭരണിക്കാവിൽ മത്സര ഓട്ടത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് പരിക്ക്

Advertisement

ശാസ്താംകോട്ട : മത്സര ഓട്ടത്തിനിടെ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് പരിക്ക്.ഞായറാഴ്ച വൈകിട്ട് നാലോടെ ഭരണിക്കാവ് ജംഗ്ഷന് തെക്ക് ഭാഗത്താണ് അപകടം നടന്നത്.യുവാക്കൾ മൽസരിച്ച് സ്കൂട്ടർ ഓടിച്ച് വരികയും അപകടത്തിൽപ്പെടുകയും ആയിരുന്നു.ഇരുവരെയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാളുടെ പരിക്ക് ഗുരുതരമാണ്. മേഖലയില്‍ ഇരു ചക്രവാഹനങ്ങളുടെ മല്‍സരഓട്ടവും അതുമൂലമുള്ള അപകടവും പതിവാണ്. കാരാളിമുക്ക് ശാസ്താംകോട്ട, ശാസ്താംകോട്ട ഭരണിക്കാവ് ചക്കുവള്ളി ഭരണിക്കാവ് റോഡുകളില്‍ രാവിലെയും വൈകിട്ടും അമിതവേഗക്കാരായ യുവാക്കള്‍ ഭീഷണിയാണ്.