കൊല്ലം.കാണിക്കവഞ്ചി മോഷണക്കേസില്‍ സ്ഥിരം മോഷ്ടക്കളായ മൂന്നുപേര്‍ പോലീസ് പിടിയില്‍. തങ്കശ്ശേരി, സി.വി.എം.എസ് നഗര്‍ ഇസ്താക്കി പറമ്പില്‍ വീട്ടില്‍ ജോയി(49), കരിക്കോട്, ടി.കെ.എം.സി പുതുവീട്ടില്‍ തറ കരിമ്പാലില്‍ തെക്കതില്‍ ഉല്ലാസ് ജോഷി(39), ആശ്രമം ഇ.എസ്.ഐ പുതുവല്‍ പുരയിടം, കീര്‍ത്തിനഗറില്‍ ഷിജു(44) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്‍റെ പിടിയിലായത്. മരുത്തടി സെന്‍ട്രല്‍ ബാങ്കിന് സമീപം പോലീസ് പട്രോളിംഗ് സംഘം സംശയാസ്പദമായി പ്രതികളെ കാണുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷണമുതല്‍ ഉല്‍പ്പെടെ പ്രതികള്‍ പിടിയിലാവുകയായിരുന്നു. ഇവര്‍ പഴവൂര്‍ ജംഷ്നിലെ ഗുരുമന്ദിരത്തിലെ വഞ്ചിയാണ് കുത്തിതുറന്ന് കവര്‍ച്ച നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച കല്ലുംപുറം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിതുറന്ന് കവര്‍ച്ച നടത്തിയത് ജോയി ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എസ്.ഐ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തിയിരുന്ന എ.എസ്.ഐ ക്രിസ്റ്റി, എസ്.സി.പി.ഒ മാരായ അബുതാഹിര്‍, ബിജു, സിപിഒ മാരായ ശ്രീകാന്ത്, രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.