വീട്ടുമുറ്റ സദസ് സംഘടിപ്പിച്ചു

Advertisement

ശാസ്താംകോട്ട.കേരള സർക്കാർ നവകേരള സദസിന്റെ പ്രചരണാർത്ഥം പള്ളിശേരി ക്കൽ ഇഎംഎസ് ഗ്രന്ഥശാല വീട്ടുമുറ്റ സദസ് സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ആര്‍ . കൃഷ്ണകുമാർ അധ്യക്ഷനായി. സെക്രട്ടറി ഇ. യാസീം സ്വാഗതം പറഞ്ഞു എസ്എസ്ഇടിഒ – ജില്ലാ സെക്രട്ടറി സി. ഗാഥ ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോഡ് യൂത്ത് കോഡിനേറ്റർ മീരാ മോഹനൻ വിഷയം അവതരിപ്പിച്ചു. ഫുട്ബാൾ പെനാലിറ്റി ഷൂട്ട് ഔട്ട്, തിരുവാതിര, നാടൻ പാട്ട്, ചെസ് മത്സരം, എന്നിവ സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രവർത്തകരായ ലത, ആതിര പിആര്‍, ഗീതുമോൾ , ആതിര കൃഷ്ണൻ , ശ്രീലാൽ, വിഷ്ണു, നിസാം,പ്രസന്നകുമാരി , അമ്പിളി , സാജിത, രഞ്ജു എന്നിവർ നേതൃത്വം നൽകി.