നവകേരള സദസ്സ്‌: കടപുഴനവോദയ ഗ്രന്ഥശാലയിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

Advertisement

ശാസ്‌താംകോട്ട:കുന്നത്തൂർ മണ്ഡലത്തിൽ 18ന് നടക്കുന്ന നവകേരള സദസ്സിൽ പരാതികൾ നൽകുന്നതിന് കടപുഴ നവോദയ ​ഗ്രന്ഥശാലകളിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.പഞ്ചായത്ത്‌ വികസനകാര്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കെ.സുധീർ ഉദ്‌ഘാടനംചെയ്‌തു.ഗ്രന്ഥശാല പ്രസിഡന്റ്‌ ആർ.മണികണ്‌ഠൻ അധ്യക്ഷത വഹിച്ചു.എം.അഖിലേഷ്‌, ദിലീപ്‌ കടത്താനത്ത്‌,ജയരാജ്‌,പ്രശാന്ത്‌,യദുകൃഷ്‌ണൻ,ജോസ്‌തോമസ്‌,റെയ്‌ച്ചൽ, ലൈബ്രേറിയൻ ലക്ഷ്മി ജയരാജ്
എന്നിവർ സംസാരിച്ചു.17വരെ വൈകിട്ട്‌ അഞ്ചുമുതൽ ഏഴുവരെയാണ്‌ ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തനം.വിവരങ്ങൾക്ക്‌:ഫോൺ: 9645549435,9567630513,9496820319.