ഉപതെരഞ്ഞെടുപ്പ് ഇന്ന്

Advertisement

കൊല്ലം: തഴവ ഗ്രാമപഞ്ചായത്തിലെ കടത്തൂര്‍ കിഴക്ക് (വാര്‍ഡ് 18), പോരുവഴി ഗ്രാമപഞ്ചായത്തിലെ മയ്യത്തുംകര (വാര്‍ഡ് 15), ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങറ (വാര്‍ഡ് 20), കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ വായനശാല (വാര്‍ഡ് 08) വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഈ വാര്‍ഡ് പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു. പോളിങ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കടത്തൂര്‍ കിഴക്ക്, മയ്യത്തുംകര, വിലങ്ങറ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. നാളെയാണ് വോട്ടെണ്ണല്‍.