വേറിട്ട സഹായഹസ്തവുമായി ചേന്നല്ലൂർ സിൽവർ ജൂബിലി

Advertisement

ഓച്ചിറ .ചേന്നല്ലൂർ ഫാഷൻ ഹോംസ് ഇരുപത്തി അഞ്ചാം വാർഷിക ദിനത്തിൽ, സി ടി എം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഓച്ചിറയിൽ നിന്നും സമീപ പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത, ചേന്നല്ലൂർ ജീവനക്കാരടക്കം 250 പേർക്ക് 25 ലക്ഷം രൂപയുടെ വിദ്യാഭ്യാസ കാർഷിക ജീവകാരുണ്യ ആതുര മേഖലകളിൽ ആണ് വിവിധ സഹായ വിതരണങ്ങൾ നൽകിയത്.
മെഹർഖാൻ ചേന്നല്ലൂർ അധ്യക്ഷത വഹിച്ച സമ്മേളന ഉൽഘാടനം തൊടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ സി രാജനും
വളർത്തുമൃഗങ്ങളുടെ വിതരണം സി ആർ മഹേഷ്‌ എം എൽ എ യും ജീവനക്കാർക്കുള്ള സഹായ വിതരണം, ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജനും നിർവ്വഹിച്ചു.
സ്വാമി സുഖകാശാനന്ദ, എം എസ് ഷൌക്കത്ത്,
തഴവ സത്യൻ,
സുരേഷ് പാലക്കോട്ട്,
അൻസർ എ മലബാർ,
അയ്യാണിക്കൽ മജീദ്, ബി സെവന്തി കുമാരി,
രാധാകൃഷ്ണൻ കോയിക്കലേത്ത്,
അബ്ബാമോഹൻ,
ലത്തീഫ ബീവി,
സിദ്ധാർഥ്,
മാളൂ സതീഷ്,
ഇന്ദുലേഖാ രാജേഷ്,
മിനി പൊന്നൻ
അനൂപ്മഹേന്ദ്രൻ
എന്നിവർ സംസാരിച്ചു. പശുക്കിടാവുകൾ,
പോത്തിൻ കുട്ടികൾ,
ആട്ടിൻ കുട്ടികൾ,
കാർഷിക ഉപകരണങ്ങൾ,
വിദ്യാഭ്യാസ സഹായങ്ങൾ,
സ്റ്റഡി ടേബിൾസ്,
ജീവനക്കാർക്കുള്ള സാമ്പത്തിക സഹായങ്ങൾക്കൊപ്പം
ടി വി, ഫ്രിഡ്ജ്, വാഷിംഗ്‌ മെഷീൻ, സ്വർണ്ണം തുടങ്ങിയവയും വിതരണം ചെയ്തു.

Advertisement