ലൈറ്റര്‍ നല്‍കിയില്ല; പൊതുപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

Advertisement

കൊട്ടിയം: ലൈറ്റര്‍ നല്‍കാത്തതിന്റെ പേരില്‍ പൊതുപ്രവര്‍ത്തകനെ സ്‌കൂട്ടറില്‍ നിന്നും തള്ളിയിട്ട ശേഷം ക്രൂരമായി മര്‍ദ്ദിച്ചു. കൊട്ടിയം പൗരവേദി തുടങ്ങി നിരവധി സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകനായ കൊട്ടിയം ബൈത്തുല്‍ നൂറില്‍ കൊട്ടിയം നൂറുദീന്‍ (50) നാണ് ലഹരി മാഫിയകളുടെ ക്രൂര മര്‍ദ്ദനമേറ്റത്.
ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ മുഖത്തും ശരീരത്തും പരിക്കേല്‍ക്കുകയും പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തു മണിയോടെ സ്‌കൂട്ടറില്‍ കുടുംബ വീട്ടിലേക്ക് പോകുന്ന വഴി കൊട്ടിയം പ്രതിഭാ ലൈബ്രറിക്ക് സമീപം വച്ച് ലഹരിക്കു അടിമകളായ രണ്ടു യുവാക്കള്‍ സ്‌കൂട്ടര്‍ തടഞ്ഞ് ലൈറ്റര്‍ ആവശ്യപ്പെടുകയും നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്നും തള്ളിയിട്ട ശേഷം നിലത്തിട്ടു ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ബഹളവും നിലവിളിയും കേട്ടെത്തിയ പരിസരവാസികള്‍ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊട്ടിയം പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ അടിയന്തിരമായി പിടികൂടണമെന്ന് കൊട്ടിയം പൗരവേദി ആവശ്യപ്പെട്ടു.

Advertisement