കൊല്ലം: കശുവണ്ടി തൊഴിലാളികള്‍ക്ക് 23 ശതമാനം കൂലി വര്‍ധനവ് ധാരണയായി. തൊഴിലുടമ പ്രതിനിധികളും തൊഴിലാളി യൂണിയനുകളും പങ്കെടുത്തുകൊണ്ട് ഇന്നലെ നടന്ന ഐആര്‍സി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
വ്യവസായം നിലവില്‍ പ്രതികൂലമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെങ്കിലും തൊഴിലാളികളുടെ പ്രയാസങ്ങള്‍ മനസിലാക്കിയാണ് 23 ശതമാനത്തോട് യോജിക്കുന്നതെന്ന് വ്യവസായ പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു.
യോഗത്തില്‍ കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, കാപെക്‌സ് ചെയര്‍മാന്‍ എം. ശിവശങ്കരപ്പിള്ള, ലേബര്‍ കമ്മീഷണര്‍ ഡോ. കെ. വാസുകി, അഡിഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍, ആര്‍ജെഎല്‍സി കെ. വിനോദ് കുമാര്‍, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ കെ.എസ്. സിന്ധു, ബിഎംഎസ് പ്രതിനിധി ശിവജി സുദര്‍ശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
