കൊട്ടാരക്കര: നീലേശ്വരം മുക്കോണി മുക്കില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ മാല കവര്‍ന്നു. മുക്കോണിമുക്ക് തോട്ടത്തില്‍ വീട്ടില്‍ സരസ്വതിയമ്മ(78)യുടെ കഴുത്തിലുണ്ടായിരുന്ന രണ്ടര പവന്റെ മാലയാണ് കവര്‍ന്നത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. വീടിനു മുന്നിലൂള്ള ഇടവഴിയിലൂടെ സമീപമുള്ള മകളുടെ വീട്ടിലേക്കു നടക്കവെ എതിരെ ബൈക്കിലെത്തിയ യുവാക്കള്‍ മാല കവരുകയായിരുന്നു.
നിലവിളികേട്ട് അടുത്തുള്ളവര്‍ ഓടി എത്തിയപ്പോഴേക്കും യുവാക്കള്‍ കടന്നു. പിടിവലിയില്‍ നിലത്തു വീണ സരസ്വതിയമ്മയുടെ കൈക്ക് പരിക്കു പറ്റി. ഇവര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. കൊട്ടാരക്കര പോലീസ് കേസെടുത്തു.