പുതിയ വിജിലൻസ് കോടതി ശാസ്താംകോട്ടയിൽ ആരംഭിക്കണം

Advertisement

ശാസ്താംകോട്ട.കൊല്ലം പത്തനം തിട്ട ജില്ലകൾക്ക് വേണ്ടി പുതുതായി ആരംഭിക്കുന്ന വിജിലൻസ് കോടതി ഇരുജില്ലയുടെയും മധ്യ ഭാഗത്തുള്ള ശാസ്താംകോട്ടയിൽ ആരംഭിക്കണമെന്ന് ലായെര്സ് കോൺഗ്രസ്‌ ശാസ്താംകോട്ട യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയിൽ അനുവദിച്ച എസ്. സി, എസ്. ടി. അട്രോസിറ്റി കോടതി ജില്ലയിലെ ഏക എസ്. സി മണ്ഡലമായ കുന്നത്തൂരിൽ നിന്നും കൊട്ടാരക്കരക്ക് പോയി. പിന്നോക്ക മണ്ഡലമായ കുന്നത്തൂരിനോടുള്ള ആവർത്തിച്ചുള്ള അവഗണന അവസാനിപ്പിക്കണമെന്ന് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
അഡ്വ. ഐ. ബഷീർ കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. സുധികുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു

Advertisement