ചുവർചിത്രരചനയിലൂടെ ലഹരിവിരുദ്ധസന്ദേശം പകർന്നു നൽകി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂള്‍

Advertisement

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ ചുവർചിത്രപ്രദർശനവും ലഹരിവിരുദ്ധ ക്ലാസ്സും സംഘടിപ്പിച്ചു.

നമ്മുടെ ചിത്രമെഴുത്തിന്റെ നാട്ടു പാരമ്പര്യങ്ങളെ പകർന്ന് നൽകിക്കൊണ്ട് താന്ത്രിക് പെയിന്റിംഗ് ആർട്ടിസ്റ്റ് രശ്മി രാഹുലും കാർട്ടൂണിസ്റ്റ് രാജേശ്വരി തുളസിയും നേതൃത്വം നൽകിയ ചുവർചിത്ര പഠന ക്ലാസ്സിന്റെ ഭാഗമായിരുന്നു ലഹരിവിരുദ്ധ ക്ലാസ്സ്‌. ചിത്ര രചനയിലൂടെ ലഹരിവിരുദ്ധ സന്ദേശം പകരുകയും ചുവർചിത്രങ്ങൾക്കുപയോഗിക്കുന്ന കടും ചായക്കൂട്ടുകളെ കുറിച്ച് കുട്ടികളിൽ അവഗാഹം ഉണ്ടാക്കുകയും ചെയ്തു.
കുട്ടികളുടെ ചിത്രപ്രദർശനവും ക്ലാസ്സിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.

ലഹരി വിരുദ്ധ ക്ലാസ്സ്‌ നയിച്ചുകൊണ്ട് സംസാരിക്കവെ എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ ശ്രീ. രതീഷ് കുമാർ പഠനമാകണം ലഹരിയെന്ന് വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുത്തു .മദ്യത്തിന്റയും മയക്കുമരുന്നിന്റെയും പിന്നാലെ പോകുന്ന പുതുതലമുറയുടെ ആസക്തികളിൽ നിന്ന് കുട്ടികൾ മാറി നിൽക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു ക്ലാസ്സ്‌.

പഠനത്തിനൊപ്പം കുട്ടികളിലെ സർഗ്ഗവാസനകളുണർത്തുകയും പുതിയ കാലത്തിന്റെ ചതിക്കുഴികളിൽ വീണുപോകാതെ അവരെ കൈപിടിച്ചു മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്രൂക്ക് ഡയറക്ടർ റവ.ഫാദർ ഡോ. അബ്രഹാം തലോത്തിൽ കുട്ടികളെ ഓർമ്മപ്പെടുത്തി

Advertisement