എം സി റോഡിൽ ലോവർകരിക്കത്ത് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്

Advertisement

കൊട്ടാരക്കര : എം.സി റോഡിൽ ലോവർകരിക്കം ഭാഗത്ത് കാറും ബസും കൂട്ടിയിടിച്ച് 15 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 4 പേർക്ക് പരിക്ക്. കാറിൽ സഞ്ചരിച്ച ചെങ്ങനാശ്ശേരി സ്വദേശികളായ 4 പേർക്കും ഗുരുതരമായ പരുക്കേറ്റു. ഇവരെ
കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെങ്ങനാശ്ശേരി പെരുംപനച്ചി സ്വദേശികളാണ് കാർ ഡ്രൈവർ സാലു ജേക്കബ് (62)ഭാര്യ സുജ ജേക്കബ്( 56),മകൾ സാന്ദ്ര(26), സാന്ദ്രയുടെ 15 മാസം പ്രായമുള്ള കുട്ടി എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
തിരുവനന്തപുരത്ത് നിന്ന് ചങ്ങനാശ്ശേരിക്ക് പോവുകയായിരുന്ന കാറും ആയൂരിലേക്ക് വരുകയായിരുന്ന കെ .എസ് .ആർ . ടി. സി ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. കരിക്കം ഭാഗത്ത് വലിയ ശബ്ദം കേട്ടാണ് നാട്ടുകാർ ഇവിടേക്ക് ഓടിയെത്തിയത്. കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. കാറിനുള്ളിലുള്ളവരെ പുറത്തെടുക്കാൻ കഴിയാതെ വന്നപ്പാേൾ നാട്ടുകാർ കാർ വെട്ടി പാെളിച്ചാണ് ഓരോരുത്തെരെയും പുറത്തെടുത്തത്. 15 മാസം പ്രായമുള്ള കുട്ടിക്ക് കാലിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ് കൊട്ടാരക്കര പാെലീസ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കി. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി

Advertisement