നവകേരള സദസ്: തെരുവോര വര ശ്രദ്ധേയമായി

Advertisement

കരുനാഗപ്പള്ളി . നവകേരള സദസിൻ്റെ ഭാഗമായി കരുനാഗപ്പള്ളി ടൗണിൽ സംഘടിപ്പിച്ച തെരുവോര വര ശ്രദ്ധേയമായി. സിവിൽ സ്റ്റേഷനു മുന്നിൽ പ്രത്യേകം തയ്യാറാക്കിയ ഓപ്പൺ ക്യാൻവാസിൽ ചിത്രം വരച്ചു കൊണ്ട് ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളുടെ രേഖാചിത്രം വരച്ച് ശ്രദ്ധേയരായ എം സജിത്തും, സ്മിത എം ബാബുവും ചേർന്ന് ഓപ്പൺ ക്യാൻവാസിൽ ചിത്രം വരച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.ആർട്ടിസ്റ്റ് രാജേന്ദ്രൻ, അനി വരവിള, കബീർ എൻസൈൻ തുടങ്ങിയ ചിത്രകാരൻമാർ പങ്കെടുത്തു.
ഇതോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ ആർ സോമൻപിള്ള അധ്യക്ഷനായി.വി വിജയകുമാർ സ്വാഗതം പറഞ്ഞു. മുൻ സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്‌സൺ സൂസൻകോടി, ഡെപ്യൂട്ടി കളക്ടർ സുരേഷ്കുമാർ, ഓച്ചിറ ബിഡിഒ സക്കീർ ഹുസൈൻ, ഡെപ്യൂട്ടി തഹസിൽദാർ ആർ അനീഷ്, എഇഒ ശ്രീജാ ഗോപിനാഥ്, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, സി രാധാമണി,വി പി ജയപ്രകാശ് മേനോൻ, ടി രാജീവ്, ഷിഹാബ് എസ് പൈനുംമൂട് തുടങ്ങിയവർ പങ്കെടുത്തു.
നവകേരള

Advertisement