കൊല്ലം. കൊട്ടാരക്കര ഉമ്മന്നൂർ പഞ്ചായത്തിൽ വിലങ്ങറ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ
എല്‍ഡിഎഫിന് വിജയം.69 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 82% പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 1273 വോട്ടർമാരിൽ 1044 പേരും വോട്ട് ചെയ്തു.ബിജെപിയിലെ എം ഉഷ രാജി വച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിലെ ഹരിത അനിൽ, യുഡിഎഫിലെ സുലോചന, ബിജെപിയിലെ രോഹിണി എന്നിവർ തമ്മിലായിരുന്നു മത്സരം.
എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് ഭരിക്കുന്ന പോരുവഴി ഗ്രാമപഞ്ചായത്തിലെ മയ്യത്തുങ്കര പതിനഞ്ചാം വാർഡ് എസ്‌ഡിപിഐയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ എസ് ഷീബ 160 വോട്ടിന് ജയിച്ചു. രണ്ട് എസ്‌ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ പഞ്ചായത്ത് വീണ്ടും യുഡിഎഫ് ഭരിക്കാനാണ് സാധ്യത.
ആറു മാസമായി ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരിക്കുന്ന ഉമ്മന്നൂർ പഞ്ചായത്തിലെ വിലങ്ങറ ഇരുപതാം വാർഡ് ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ ഹരിത അനിൽ 69 വോട്ടിന് ജയിച്ചു. ബിജെപി അംഗം എം.ഉഷ രാജിവച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. 20 വാർഡുകൾ ഉള്ള പഞ്ചായത്തിൽ എൽഡിഎഫ് ഭരണത്തിലിരിക്കെ കഴിഞ്ഞ ജൂലൈയിൽ നടന്ന പ്രസിഡന്റ്, വൈസ്പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ബിജെപിയിലെ മൂന്ന് അംഗങ്ങൾ കൂറുമാറി യുഡിഎഫിന് വോട്ട് ചെയ്‌തതിനെ തുടർന്നാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. നിലവിൽ രണ്ടു ബിജെപി അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് പത്ത്, എൽഡിഎഫ് പത്തു എന്നിങ്ങനെയായി. നറുക്കെടുപ്പിലൂടെ ഭരണം ആർക്കെന്ന് നിശ്ചയിക്കേണ്ടി വരും. സിപിഎം ഭരിക്കുന്ന കൊറ്റങ്കര ഗ്രാമപഞ്ചായത്ത് വായനശാല വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ എസ് ശ്യാം വിജയിച്ചു. ഇടതുമുന്നണി ഭരിക്കുന്ന തഴവ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ എം മുകേഷ് 249 വോട്ടിന് ജയിച്ചു.