ഓണമ്പള്ളി ഏലായിലെ കാർഷിക സമൃദ്ധി വീണ്ടെടുക്കാൻ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം

Advertisement

ശാസ്താംകോട്ട: ശൂരനാട് വടക്ക് പഞ്ചായത്തിലെ ഓണമ്പള്ളി ഏലായിലെ കാർഷിക സമൃദ്ധി വീണ്ടെടുക്കാൻ ഡ്രോൺ ഉപയോഗിച്ചുളള വളപ്രയോഗവുമായി പഞ്ചായത്തും കൃഷി വകുപ്പും.35 ഏക്കറോളം വരുന്ന ഏലായിൽ ‘സംപൂർണ്ണ’ എന്ന പേരിൽ അറിയപ്പെടുന്ന സൂഷ്മ മൂലക കൂട്ട് പ്രയോഗമാണ് നടത്തിയത്.സാധാരണ വളപ്രയോഗത്തിൽ ലഭിക്കാതെ പോകുന്ന മഗ്നീഷ്യം,
സൾഫേറ്റ്,സിങ്ക്,കോപ്പർ, അയൺ,മാoഗനീസ് ഉൾപ്പെടെയുള്ളവ അടങ്ങിയതാണ് സംപൂർണ്ണ.ഇത് നെൽ ചെടികളുടെയും മറ്റും ആരോഗ്യപരമായ വളർച്ചയ്ക്കും അതുവഴി മികച്ച വിളവിനും അത്യുത്തമമാണ്.സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രമാണ് ഈ വളപ്രയോഗം വികസിപ്പിച്ചത്.ഏകദേശം 10 മിനിട്ടു കൊണ്ട് ഒരേക്കർ സ്ഥലത്ത് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്താനാകും എന്നതാണ് ഇതിന്റെ നേട്ടം.സൂക്ഷ്മ കണികകൾ നെൽച്ചെടിയുടെ ഇലകളിൽ പതിക്കുന്നത് അവയുടെ വളർച്ചയെ ത്വരിതപ്പെടുത്തും.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ന്യൂതന കൃഷി സമ്പ്രദായം ചെറുകിട കർഷകരിലേക്ക് എത്തിക്കുന്നതിനും കാർഷിക മേഖലയിൽ ചെലവ് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതി കൂടിയാണിത്.ശാസ്താംകോട്ട മാസ്റ്റേഴ്സ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സഹായത്തോടെ കുന്നത്തൂർ താലൂക്കിൽ ഇത്തരമൊരു പദ്ധതി ആദ്യമായി നടപ്പാക്കുന്നത്
ഓണമ്പള്ളിൽ ഏലായിലാണ്.ശൂരനാട് വടക്ക് പാറക്കടവ് ഓണമ്പളളി ഏലായിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചുകൊട്ടാരക്കര സദാനന്തപുരം എഫ്എസ്ആർഎസ് മേധാവി ഡോ.ബിന്ദു,കൃഷി അസി.ഡയറകടർ ഷാനിദാ,ശൂരനാട് വടക്ക് കൃഷി ആഫീസർ ആൻസൻ കുഞ്ഞച്ചൻ,ഏലാ സമിതി പ്രസിഡന്റ
പനങ്ങാട്ട് രാജീവ്,സെക്രട്ടറി ചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.

Advertisement