ജൈവ പച്ചക്കറിത്തോട്ടം വിളവെടുപ്പ്

Advertisement

കരുനാഗപ്പള്ളി. ഗേൾസ് ഹൈസ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ മട്ടുപ്പാവിൽ കുട്ടികൾ മുന്നൂറിലേറെ ഗ്രോബാഗുകളിൽ ഒരുക്കിയ ജൈവ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്‌ഘാടനം ചെയ്യ്തു. തക്കാളി, വെണ്ട, വഴുതന, പച്ചമുളക്, അമര, ബിറ്റ്റൂട്ട്, കോളിഫ്ലവര്‍, കാബേജ് തുടങ്ങിയ ഇനങ്ങളാണ് കുട്ടികൾ കൃഷി ചെയ്തത്. സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡൻറ് വി പി ജയപ്രകാശ് മേനോൻ, സ്കൂൾ പിടിഎ പ്രസിഡണ്ട് ബി എ ബ്രിജിത്ത്, മാതൃസമിതി പ്രസിഡൻറ് നൂർജ്ജഹാൻ, പിടിഎ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ശ്രീകുമാർ, കരുനാഗപ്പള്ളി എൻ എം ഒ ബീന സുഭാഷ്, ഹെഡ്മിസ്ട്രസ് കെ ജി അമ്പിളി, സ്റ്റാഫ് സെക്രട്ടറി ടി മുരളി,കോർഡിനേറ്റർ ജി മോഹനൻ കാർഷിക ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement