കുലശേഖരപുരം : പഞ്ചായത്തിന്റെ ഗ്രാമീണ റോഡുകളുൾപ്പടെ ജനങ്ങളുടെ അടിസ്ഥാനാ സൗകര്യവികസനങ്ങൾക്ക് ഫണ്ടില്ലാതെ ബുദ്ധിമുട്ടുമ്പോൾ നവകേരള സദസ്സിന് ഫണ്ടനുവദിക്കുവാനുള്ള കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചു കൊണ്ട് മുദ്രാവാക്യം വിളികളോടെയുഡിഎഫ് അംഗങ്ങൾ കമ്മറ്റിബഹിഷ്കരിക്കുകയുംപഞ്ചായത്ത് ആഫീസിന് മുൻപിൽധർണാ സമരം നടത്തുകയും ചെയ്തു. പ്രതിഷേധങ്ങൾക്ക്പാർലമെന്ററി പാർട്ടി നേതാവ് യൂസുഫ് കുഞ്ഞ് കൊച്ചയ്യത്ത്, പഞ്ചായത്തംഗങ്ങളായ ഇർഷാദ് ബഷീർ, ഷാലി , ദീപക്, ഉസൈബ, സൗമ്യ, സ്നേഹലത എന്നിവർ പങ്കെടുത്തു. ആദിനാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ എം നൗഷാദ് അംഗങ്ങളുടെ പ്രതിഷേധ ധർണയെ അഭിസംബോധന ചെയ്തു സംസാരിച്ചു