കരുനാഗപ്പള്ളി. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രവും വിസ്മൃതിയിലായി.കരുനാഗപ്പള്ളി നഗരത്തിൻ്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്തിരുന്ന ഭുവനേശ്വരി ക്ഷേത്രമാണ് റോഡ് വികസനത്തിൻ്റെ ഭാഗമായി പൊളിച്ചുമാറ്റപ്പെട്ടത്.അനേക വർഷങ്ങൾക്ക് മുൻപ് കായംകുളം രാജാവിൻ്റെ കാലഘട്ടത്തിൽ പടയാളികൾക്ക് കളരി പരിശീലനം ന ൽ കി യ സ്ഥലമാണിവിടം കുഞ്ചൻ നമ്പ്യാരും ഇവിടെ സന്ദർശിച്ച് വിശ്രമിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.
സമീപത്തെ പടനായർകുളങ്ങര മഹാദേവർ ക്ഷേത്രത്തിൻ്റെ പേരും പടയാളികൾക്ക് പരിശീലനം നൽകിയിരുന്നതും ചരിത്രത്തിന് കൂടുതൽ ബലം നൽകുന്നുണ്ട്.’ നാലര ഏക്കറോളം വരുന്ന സ്ഥലത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട് കാവും നിലനിൽക്കുന്നുണ്ട്. മുൻ കാലങ്ങളിൽ സമീപത്തെ സ്കൂളിലെ വിദ്യാർത്ഥികളും വഴി പോക്കരും വിശ്രമകേന്ദ്രമായി ഇവിടം ഉപയോഗിച്ചിരുന്നു. ഹൈവേ വികസനത്തിൻ്റെ ഭാഗമായി അവസാനത്തെ പൊളിച്ചു മാറ്റലിൽ പെടുന്നതാണീ ക്ഷേത്രം ഇതിനെ തുടർന്ന് വിഗ്രഹങ്ങൾ മറ്റൊരിടത്തെ ക്ക് മാറ്റി പുന:പ്രതിഷ്ടാ കർമ്മവും നടത്തി.