ലോഡ്ജില്‍ താമസിച്ച് ചന്ദനമരമോഷണം, പ്രതികള്‍ പിടിയില്‍

Advertisement


കൊല്ലം. നിരവധി ചന്ദനമര മോഷണ കേസുകളിലെ പ്രതികള്‍ പോലീസ് പിടിയിലായി. കാസര്‍കോഡ് ജില്ലയില്‍, ചെങ്ങള, കുന്നില്‍ ഹൗസില്‍ ഇബ്രാഹിംകുഞ്ഞ് മകന്‍ അബ്ദുള്‍ കരിം(49), കാസര്‍കോഡ് ജില്ലയില്‍, കുണ്ടുകുഴി, ചെടിക്കുണ്ട് ഹൗസില്‍ ഷാഫി(32), കൊല്ലം കണ്ണനല്ലൂര്‍, പള്ളിവടക്കതില്‍, അല്‍ബാന്‍ ഖാന്‍(39), അഞ്ചാലുംമൂട്, കാഞ്ഞാവേളി, തിനവിളതാഴതില്‍, അബ്ദുള്‍ മജീദ്(43) എന്നിവര്‍ക്കൊപ്പം ബാംഗ്ലൂര്‍ സ്വദേശിയായ നേത്രാവതി(43) എന്ന സ്ത്രീ ഉള്‍പ്പടെ അഞ്ച് പ്രതികളാണ് കൊട്ടിയം പോലീസിന്‍റെ പിടിയിലായത്.

ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലായി രജിസ്റ്റര്‍ ചെയ്യ്ത ചന്ദനമര മോഷണ കേസുകളുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി ജില്ലാ പോലീസ് മോധാവി വിവേക് കുമാര്‍ ഐ.പി.എസ് ന്‍റെ നിര്‍ദ്ദേശപ്രകാരം ഡാന്‍സാഫ് ടീം അംഗങ്ങളും കൊട്ടിയം പോലീസും ചേര്‍ന്ന് നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് ഇവര്‍ പിടിയിലായത്. കൊട്ടിയത്തെ സ്വകാര്യ ലോഡ്ജില്‍ രണ്ട് മുറികളിലായി താമസിച്ച് വന്ന സംഘത്തെ ബുധനാഴ്ച രാത്രി 08.30 മണിയോടെ പോലീസ് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും മരം മുറിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന അറക്ക വാളുകളും പണവും പോലീസ് പിടികൂടി. കൊട്ടിയം പോലീസ് ഇന്‍സ്പെക്ടര്‍ വിനോദിന്‍റെ നേതൃത്വത്തില്‍ എസ്.ഐ നിതിന്‍ നളന്‍, എ.എസ്.ഐ ഫിറോസ്, സി.പി.ഒ മാരായ പ്രവീണ്‍ചന്ദ്, സന്തോഷ്ലാല്‍, ബിന്ദു, രമ്യ എന്നിവരും ഡാന്‍സാഫ് ടീമംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഓ മാരായ സജു, സീനു, മനു, എന്നിവരും അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.