ശാസ്താംകോട്ട: പ്രൈവറ്റ് ഫാർമസിസ്റ്റുകൾക്ക് മിനിമം വേതനവും ക്ഷേമനിധിയും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കണമെന്ന് രജിസ്ട്രേഡ് ഫാർമസിസ്റ്റ് അസോസിയേഷൻ
(ഐ.എൻ.ടി.യു.സി) കൊല്ലം ജില്ലാ കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ജോലി സ്ഥിരതയും നിശ്ചിത ശമ്പളവും നൽകാതെ രജിസ്ടേഷൻ ഫീസ് നിരന്തരം വർദ്ധിപ്പിച്ചും കാലതാമസത്തിന് വൻ പിഴ ചുമത്തിയും ഫാർമസിസ്റ്റുകളെ ബുദ്ധിമുട്ടി ആകയാണന്നും കൺവൻഷൻ വിലയിരുത്തി.കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് കൺവൻ നടത്തിയത്. ശാമുവൽ മത്തായി അധ്യക്ഷതവഹിച്ചു. കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റും ഐ.എൻ.ടി.യു.സി സംസ്ഥാന നിർവ്വാഹക സമിതി അംഗവുമായ
വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഫാർമസി കൗൺസിൽ സ്ഥാനാർത്ഥികളായ ജിജി. ടി.തോമസ്, മോഹൻദാസ് . ആർ, റനീഷ്.ആർ, സക്കീർ ഹുസൈൻ, ടി, സോഫിയ. വി.എസ്, ശ്രീജിത്.എസ് തുടങ്ങിയവർ പ്രസംഗിച്ചു