ജൂനിയർ സ്കൂൾസ്‌ നാഷണൽ ഹാൻഡ് ബോൾ മത്സരം:കേരള ടീമിനെ വരുൺ നയിക്കും

Advertisement

ശാസ്താംകോട്ട : ഡിസംബർ 16 മുതൽ ഡൽഹിയിൽ നടക്കുന്ന സബ് ജൂനിയർ സ്കൂൾസ്‌ നാഷണൽ ഹാൻഡ് ബോൾ മത്സരത്തിൽ കേരള ടീമിനെ വരുൺ നയിക്കും.ശൂരനാട് തെക്ക് പതാരം ശാന്തിനികേതനം മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് വരുൺ.

ഈ സ്കൂളിലെ തന്നെ ദേവാനന്ദ്,അഭിരാമി എന്നീ വിദ്യാർത്ഥികളും ദേശീയ ഹാന്റ് ബോൾ മത്സരത്തിൽ കേരള ടീമിന് വേണ്ടി കളിക്കുന്നു.സ്കൂൾ കായികമേളയിലും മറ്റും മിന്നുന്ന പ്രകടനം കാഴ്ചവച്ച അത്‌ലറ്റു കൂടിയാണ് വരുൺ.ദേവാനന്ദ്,അഭിരാമി,വരുൺ എന്നിവരുൾപ്പെട്ട ടീം സ്കൂൾ കായികമേളയിൽ കഴിഞ്ഞ
തവണ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.സ്കൂളിലെ സ്പോർട്സ് അധ്യാപകരായ സ്റ്റാലിൻ, അനന്തു പുരുഷോത്തമൻ എന്നിവരാണ് ഇവർക്ക് പരിശീലനം നൽകുന്നത്.കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് വേങ്ങറ ഭദ്രപ്രഭയിൽ വേണുഗോപാലിന്റെയും അനിതാ കുമാരിയുടെയും മകനാണ് വരുൺ.16-ാo തിയതിയാണ് ആദ്യ മത്സരം നടക്കുന്നത്.മത്സരത്തിൽ പങ്കെടുക്കാൻ വരുൺ ക്യാപ്ടനായുള്ള കേരള ടീം ബുധനാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടു.

Advertisement