കാപ്പ ചുമത്തി നാടുകടത്തി

Advertisement

കൊല്ലം: പള്ളിത്തോട്ടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിരമായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കൊല്ലം വെസ്റ്റ് വില്ലേജില്‍ പള്ളിത്തോട്ടം ചേരിയില്‍ സ്നേഹതീരം നഗര്‍ 144-ല്‍ അഖില്‍(23) നെ ആണ് കാപ്പ നിയമം ചുമത്തി കൊല്ലം സിറ്റി പോലീസ് ജില്ലയില്‍ നിന്ന് ആറുമാസ കാലയളവിലേക്ക് പുറത്താക്കിയത്. അഖില്‍ പള്ളിത്തോട്ടം, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധികളിലായി നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊല്ലം സിറ്റി പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍ പ്രകാരം തിരുവനന്തപുരം റേഞ്ച് ഡിഐജി നിശാന്തിനി ഉത്തരവിറക്കിയത്.