പ്രണയാഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ അപായപ്പെടുത്തുമെന്ന് ഭീഷണി, ആള്‍ പിടിയില്‍

Advertisement

കൊല്ലം .യുവതിയെ പിന്‍തുടര്‍ന്ന് ശല്യപ്പെടുത്തുകയും പ്രണയാഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ആള്‍ പിടിയില്‍. ഉമയനല്ലൂര്‍ മുണ്ടുച്ചിറ പുലിയിലം വടക്കതില്‍ നജ്മീര്‍ മകന്‍ ബാദുഷ(24) ആണ് കൊട്ടിയം പോലീസിന്‍റെ പിടിയിലായത്. ബാദൂഷ യുവതിയുടെ പിറകെ നടന്ന് ശല്യപ്പെടുത്തി പ്രണയാഭ്യര്‍ത്ഥന നടത്തുകയും എന്നാല്‍ യുവതി നിരസിക്കുകയും ചെയ്തു.

തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴച രാവിലെ മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്കൂട്ടറില്‍ മടങ്ങി വരുവായിരുന്ന യുവതിയെ പ്രതി തടഞ്ഞ് നിര്‍ത്തുകയും കൈയില്‍ കയറിപ്പിടിച്ച് തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ യുവതിയെയും വീട്ടുകാരെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടിയം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കൊട്ടിയം ഇന്‍സ്പെക്ടര്‍ വിനോദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement